കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ മലബാര്‍ അഗ്രി ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ 'നാട്ടുപച്ച' കാര്‍ഷികമേള തുടങ്ങി. 130 ഇനം ഫലവൃക്ഷത്തൈകളും 120ല്‍പരം നെല്‍വിത്ത് ഇനങ്ങളും മേളയിലുണ്ട്. ഒപ്പം ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, ചെടിച്ചട്ടികള്‍ കൃഷിപ്പണി ആയുധങ്ങള്‍ എന്നിവയും വില്‍പനക്കുണ്ട്. മൂന്നുവര്‍ഷംകൊണ്ട് വിളവ് ലഭിക്കുന്ന കുള്ളന്‍ തെങ്ങ്, കമുക്, ഒന്നരവര്‍ഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം പ്ലാവിന്‍തൈകള്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മിറാക്കിള്‍ ഫ്രൂട്ട്, ബരാബ ഫ്രൂട്ട് തുടങ്ങി വിവിധ തൈകൾ വിൽപനക്കുണ്ട്. നെല്‍വിത്തുകളുടെ പ്രദര്‍ശനവും വില്‍പനയും ആദ്യ മൂന്നുദിവസമേ ഉണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.