കുതിരവട്ടത്ത്​ ബി.ജെ.പി ഉപവാസം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാർ അവഗണനക്കെതിരെ ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളിയുടെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് ഏകദിന ഉപവാസം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ, ജില്ല വൈസ് പ്രസിഡന്‍റ്​ ഹരിദാസ് പൊക്കിണാരി, ലോക് ജനശക്തി പാർട്ടി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, മേഖല ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ല പ്രസിഡന്റ് ടി. റെനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.