കിടങ്ങ് അപകടക്കെണിയാകുന്നു

തിരുവമ്പാടി: ടൗൺ പെട്രോൾ പമ്പിന് സമീപം അമ്പലപ്പാറ റോഡ് കവലയിലെ . തിരുവമ്പാടി - ഓമശ്ശേരി റോഡിൽ നിന്ന് അമ്പലപ്പാറ റോഡിലേക്കുള്ള പ്രവേശന കവലയിലാണ് കിടങ്ങ്. പ്രധാന റോഡിന്നും ഓവുചാലിനുമിടയിലുള്ള കിടങ്ങിലിറങ്ങി വേണം അമ്പലപ്പാറ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ . ഇരുചക്രവാഹനങ്ങളും ഓട്ടോകളുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. കിടങ്ങ് കോൺക്രീറ്റ് ചെയ്ത് നികത്തിയാൽ ആശ്വാസമാകും. വ്യാഴാഴ്ച വൈകീട്ട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റത് ഈ കവലയിലാണ്. റോഡരികിൽ ഓവുചാലും തുറന്നിട്ടിരിക്കയാണ്. റോഡ് പ്രവൃത്തിയിലെ അപാകത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. * Thiru 1 Cog : തിരുവമ്പാടി ടൗണിൽ അമ്പലപ്പാറ റോഡ് കവലയിൽ ഇരു റോഡുകൾക്കിടയിലെ കിടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.