ജലനിധി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു

പെരുമണ്ണ: ജലനിധി പൈപ്പ് ലൈൻ പൊട്ടി ആഴ്ചകളോളമായി വെള്ളം നഷ്ടമാവുന്നു. വെള്ളായിക്കോട് ഇടതൊടികയിൽ ഭാഗത്താണ് സ്വകാര്യ റോഡിൽ ഒരു മാസത്തോളമായി വെള്ളം പരന്നൊഴുകുന്നത്. നല്ല ശക്തിയിലാണ് മിക്ക സമയത്തും വെള്ളം ഒഴുകുന്നത്. സമീപത്തെ വീട്ടുകാരും പഞ്ചായത്ത് അധികൃതരും പലതവണ അറിയിച്ചിട്ടും ചോർച്ച അടക്കാൻ ജലനിധി അധികൃതർ തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.