പയ്യോളി: ദേശീയപാതയിൽ മൂരാടിനും നന്തിക്കുമിടയിൽ അപകടം തുടർക്കഥയാവുന്നു. വെള്ളിയാഴ്ച മൂരാട് ഓയിൽ മിൽ ബസ് സ്റ്റോപ്പിന് സമീപത്തെ കയറ്റത്തിൽവെച്ച് ഓട്ടോറിക്ഷയും പിക്അപ് മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. വടകര സ്വദേശികളായ മഹമൂദ്(60), അനീഷ്(36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചക്ക് 12.30ഓടെയാണ് അപകടം നടന്നത്. വടകര അഴിയൂരിലേക്ക് പാൽപ്പൊടി കയറ്റി പോവുകയായിരുന്ന മിനിലോറി പയ്യോളി ഭാഗത്തേക്ക് ഭക്ഷണസാധനങ്ങളുമായി സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ മിനിലോറി ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ഓട്ടോയെ ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിശ്ശേഷം തകർന്നു. പരിക്കേറ്റ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച രണ്ടുപേരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.