ബാലുശ്ശേരി: കിനാലൂരിലെ ബി.ആർ അംബേദ്കർ മെമ്മോറിയൽ ഗവ. കോളജ് റോഡ് തകർന്ന് ചളിക്കുളമായി. കിനാലൂരിൽ പുതിയ ഗവ. കോളജ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷങ്ങൾ പിന്നിട്ടെങ്കിലും കോളജിലേക്കുള്ള റോഡ് ഇപ്പോഴും കുണ്ടും കുഴിയുമായ നിലയിൽതന്നെയാണ്. കോളജിലേക്കുള്ള നിരവധി വിദ്യാർഥികൾ ഈ ചളിക്കുണ്ടുകൾ താണ്ടിയാണ് എത്തുന്നത്. വ്യവസായ വികസന കേന്ദ്രത്തിനകത്തുകൂടി കടന്നുപോകുന്ന ഈ റോഡിലൂടെതന്നെയാണ് കിനാലൂരിൽ എയിംസിനായി കണ്ടെത്തിയ ഭൂമിയിലേക്കുള്ള വഴിയും. കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സ്റ്റേഷനിലേക്കുള്ള വഴിയും ഇതിലൂടെയാണ്. കാറ്റാടി ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. തകർന്ന റോഡിലൂടെ തന്നെയാണ് നാട്ടുകാരുടെ യാത്രയും. എത്രയും വേഗം റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.