പൈങ്ങോട്ടായി-ചുണ്ടേക്കൈ റോഡ് ഉദ്ഘാടനം

തിരുവള്ളൂർ: ജില്ല പഞ്ചായത്ത്‌ ജനകീയ ആസൂത്രണം 2021-22 പദ്ധതിയിടെ ഭാഗമായി ആധുനികരീതിയിൽ നവീകരിച്ച പൈങ്ങോട്ടായി -ചുണ്ടേക്കൈ റോഡ് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. റീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം ഹംസ വായേരി, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, പി. അബ്ദുറഹ്മാൻ മാസ്റ്റർ, പഞ്ചായത്ത്‌ അംഗങ്ങളായ ടി.വി. സഫീറ, ഗോപി നാരായണൻ, ബവിത്ത് മലോൽ, ആയഞ്ചേരി പഞ്ചായത്ത്‌ അംഗം സി.എം. നജ്മുന്നിസ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആർ.കെ. ചന്ദ്രൻ, ചുണ്ടയിൽ മൊയ്തു ഹാജി, വി.പി. കുമാരൻ മാസ്റ്റർ, പി.എം. ബാലൻ, തറക്കണ്ടി ഇഖ്ബാൽ, കെ.കെ. ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. പടം..പൈങ്ങോട്ടായി - ചു​ണ്ടേക്കൈ റോഡ് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.