ആയഞ്ചേരി-കടമേരി റോഡിലെ കൈവരി നിർമാണം കച്ചവടക്കാർക്ക് ദുരിതമാകുന്നു

ആയഞ്ചേരി: ആയഞ്ചേരി കടമേരി റോഡ് പരിഷ്കരണത്തിന്റെ ഭാഗമായി പി.ഡബ്ല്യൂ.ഡി പുതുതായി സ്ഥാപിച്ച കൈവരി കച്ചവടക്കാർക്ക് ദുരിതമാക്കുന്നു. കടമേരി റോഡിൽ ഇരു വശത്തും നിർമിച്ച ഉയരത്തിലുള്ള കൈവരി കാരണം കടകളിലേക്ക് സാധനം ഇറക്കുന്നതിനും കടയിൽനിന്ന് വാഹനത്തിലേക്ക് കയറ്റുന്നതിനും പ്രയാസമനുഭവിക്കുകയാണ്. അശാസ്ത്രീയ കൈവരി നിർമാണത്തെ തുടർന്നുള്ള പ്രയാസമില്ലാതാക്കുന്നതിന് നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആയഞ്ചേരി യൂനിറ്റ് ആവശ്യപ്പെട്ടു. പടം : ആയഞ്ചേരി-കടമേരി റോഡിൽ പുതുതായി സ്ഥാപിച്ച കൈവരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.