വടകര: വിവര സാങ്കേതികവിദ്യയിൽ സമ്പൂർണ സാങ്കേതിക സാക്ഷരത കൈവരിച്ച് മണിയൂർ പഞ്ചായത്ത്. സമ്പൂർണ ഡിജിറ്റലൈസേഷൻ പഞ്ചായത്ത് പ്രഖ്യാപന ഉദ്ഘാടനം കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി നിർവഹിച്ചു. എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി ലഭിക്കുന്ന കാലത്ത് സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങാതെ വീട്ടിലിരുന്നുകൊണ്ട് സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും നേടാൻ മുഴുവൻ ജനങ്ങളെയും പ്രാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശശിധരൻ സ്വാഗതവും സജിത് കുമാർ നന്ദിയും പറഞ്ഞു. ചിത്രം മണിയൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ സാങ്കേതിക സാക്ഷരത പ്രഖ്യാപനം ഉദ്ഘാടനം കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി നിർവഹിക്കുന്നു Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.