ഐ.ഐ.എമ്മിലെ മാലിന്യം തടയണം -മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ (ഐ.ഐ.എം.കെ) മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ജില്ല മെഡിക്കൽ ഓഫിസർ നൽകിയ ശിപാർശകൾ അടിയന്തരമായി നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. ജൂൺ 29നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്ക് ഉത്തരവ് നൽകി. മാട്ടുമ്മൽ, പെരിങ്ങോളം മേഖലകളിൽ ഐ.ഐ.എം അശാസ്ത്രീയ രീതിയിൽ മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കുടിവെള്ളം കിട്ടാക്കനിയാണെന്നും തെരുവുവിളക്കുകൾ ഇല്ലാതെയും ഇഴജന്തുക്കളുടെ ബാഹുല്യവും കാരണം ജനജീവിതം ദുസ്സഹമാണെന്നും പരാതിക്കാരൻ കമീഷനെ അറിയിച്ചു. മാലിന്യം പുറത്തേക്ക് ഒഴുകുന്നത് എത്രയും വേഗം അവസാനിപ്പിക്കണം. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറോട് ഐ.ഐ.എമ്മിൽ കൃത്യമായ പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.