വട്ടപ്പറമ്പിൽ സാഹിത്യ പുരസ്​കാരം ശത്രുഘ്നന്​ സമ്മാനിച്ചു

കോഴിക്കോട്​: വട്ടപ്പറമ്പിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്​കാരം ശത്രുഘ്നന്​ എം.ടി. വാസുദേവൻ നായർ സമ്മാനിച്ചു. ശത്രുഘ്നന്‍റെ കാവമ്മ നോവലാണ്​ പുരസ്​കാരത്തിന്​ തിരഞ്ഞെടുത്തത്​. 30,000 രൂപയും ആർട്ടിസ്റ്റ്​ കുട്ടി ​കൊടുങ്ങല്ലൂർ രൂപകൽപന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്​ പുരസ്​കാരം. എം.ടിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ്​ മദനൻ, ഫൗണ്ടേഷൻ ​ചെയർമാൻ വി.എസ്​. വസന്തൻ, വി.പി. പത്​മജൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.