എൻ.ജി.ഒ അസോസിയേഷൻ യാത്രയയപ്പ്

കോഴിക്കോട്​: സർവിസിൽനിന്ന് വിരമിച്ച എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ്​ കെ.പി. കൃഷ്ണൻ, സ്റ്റേറ്റ് സിവിൽ സർവിസ് ഓഡിറ്റർ സി.പി. അനിൽ കുമാർ, വൈസ് പ്രസിഡന്റ് കെ.പി. പ്രമീള, കമ്മിറ്റി അംഗം റസാഖ്‌ കല്ലേരി എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. എം.കെ. രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി യു.എസ് വിഷാൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ​ കെ.പി. പ്രദീപൻ, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ഷിബു, സിജു.കെ നായർ, ബിനു കോറോത്ത്, കെ.പി.സി.സി അംഗം എ. അരവിന്ദൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.