കക്കോടി: മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തെത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ എറണാകുളം സ്വദേശി മുളവൂർ പാലോപാലാരിങ്കൽ ഷാനിദിനെയും (24), കക്കോടിയിലെ മൊബൈൽ കടയിൽനിന്ന് മൊബൈൽ കവർന്ന കേസിൽ പുതുപ്പാടി മുപ്പതേക്കറ ആലമ്പാടി ഷിഹാബുദ്ദീനെയുമാണ് (22) പൊലീസ് ഇൻസ്‌പെക്ടർ കെ.കെ. ബിജു, എസ്.ഐ ഷബീബ് റഹ്മാൻ എന്നിവർ ചേർന്ന് പിടികൂടിയത്. മൂട്ടോളിയിലെ കെട്ടിടത്തിൽനിന്ന് വ്യാഴാഴ്ച രാവിലെ ഷാനിദ് മോഷണം നടത്തിയ ഉടനെ തൊഴിലാളികൾ കണ്ടു. കെട്ടിടത്തിൽനിന്ന് ചാടി മലമുകളിലേക്ക് ഓടിപ്പോവുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.