നന്മണ്ട: കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിതവേഗം യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു. ഒട്ടേറെ അപകടങ്ങൾക്കും മരണങ്ങൾക്കും സാക്ഷ്യംവഹിച്ച റൂട്ടാണിത്. കഴിഞ്ഞ ദിവസം കാക്കൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികൻ ചെറുവോട്ട് ഇറക്കത്തിൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോടുനിന്നും അമിതവേഗത്തിൽ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുമെന്ന സ്ഥിതി വന്നപ്പോൾ വാഹനം സൈഡിലേക്ക് ഇറക്കിയതിനാലാണ് രക്ഷപ്പെട്ടത്. വിദ്യാലയങ്ങളുടെ മുന്നിൽ വേഗം കുറക്കണമെന്ന നിബന്ധനയുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് ബസുകളുടെ പാച്ചിൽ. ബാലുശ്ശേരി സ്റ്റാൻഡിൽനിന്നും എടുക്കുന്ന ബസുകൾ കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കുന്ന ബാലുശ്ശേരി മുക്കിൽ കുറച്ചുസമയം നിർത്തിയിടുകയും തൊട്ടടുത്ത ബസ് കാണുമ്പോൾ പുറപ്പെടുകയും ചെയ്യുന്നതോടെ ഓട്ടമത്സരവും തുടങ്ങും. തൊട്ടുപിറകെ വരുന്ന ബസിലെ ജീവനക്കാരനായിരിക്കും മുന്നിലെ ബസിന്റെ സമയ ക്രമീകരണം തിട്ടപ്പെടുത്തുക. നേരത്തെ കാക്കൂർ സ്റ്റേഷനിൽ പഞ്ചിങ് ഉണ്ടായിരുന്നു. എന്നാൽ, ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചതോടെ നഗരത്തിൽ ഓടിയെത്താൻ സമയം തികയില്ല എന്ന കാരണം പറഞ്ഞ് പഞ്ചിങ് നിർത്തുകയായിരുന്നു. ഇരുചക്രവാഹനക്കാർ മാത്രമല്ല, കാൽനടയാത്രക്കാരും ജീവനും കൊണ്ട് ഓടേണ്ട അവസ്ഥയാണ്. ബസിലെ പാട്ടിനു പുറമെ ഡോറിനടിച്ചുള്ള കാൽനടക്കാരെ മാറ്റൽ ഭയപ്പെടുത്തും വിധമാണ്. മോട്ടോർ വാഹന വകുപ്പിന് നന്മണ്ട ആസ്ഥാനമുണ്ടെങ്കിലും നിയമം പാലിക്കാതെ ഓടുന്ന ബസുകൾക്കെതിരെ ഒരുവിധ നടപടിയുമെടുക്കാൻ അധികൃതർ തയാറാവാത്തതിൽ പരാതിയുണ്ട്. മഴ പെയ്തുതുടങ്ങിയതോടെ അറ്റകുറ്റപ്പണി കഴിഞ്ഞ റോഡ് വീണ്ടും പൂർവസ്ഥിതിയിലായതും അപകട സാധ്യത വർധിപ്പിക്കുന്നു. ഇങ്ങനെ അപകടം ക്ഷണിച്ചുവരുത്തുന്ന റൂട്ടിലാണ് ബസുകൾ ചീറിപ്പായുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.