തിരുവമ്പാടി: ടൗൺ പരിസരപ്രദേശങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കും നാട്ടുകാർക്കും ഹാൻസ് വിൽപന നടത്തിയ ആൾ പൊലീസ് പിടിയിലായി. തിരുവമ്പാടി കുരിശുപള്ളിക്ക് സമീപം ലോട്ടറി കച്ചവടം നടത്തുന്ന പുത്തൻപുരക്കൽ അഷ്റഫിനെയാണ് 11 പാക്കറ്റ് ഹാൻസുമായി തിരുവമ്പാടി സബ് ഇൻസ്പെക്ടർ ഇ.കെ. രമ്യ അറസ്റ്റ് ചെയ്തത്. പ്രതി ലോട്ടറി കച്ചവടം നടത്തുന്ന കട പരിശോധന നടത്തിയതിനെ തുടർന്നാണ് നിരോധിത ഉൽപന്നമായ ഹാൻസ് കണ്ടെത്തിയത്. സീനിയർ സി.പി.ഒമാരായ കെ.എം. അനീസ്, കെ. ഷിനോജ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.