സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി കോട്ടൂർ

നടുവണ്ണൂർ: സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കോട്ടൂർ പഞ്ചായത്ത് വികസന സെമിനാർ രൂപം നൽകി. തരിശുരഹിത നെൽകൃഷി പദ്ധതിയും പച്ചക്കറി കൃഷി വികസന പദ്ധതിയും നടപ്പാക്കും. ഇതിന് മുന്നോടിയായി മുഴുവൻ പ്രദേശങ്ങളിലും മണ്ണുപരിശോധന പൂർത്തിയാക്കും. സമഗ്ര അടുക്കള പച്ചക്കറി കൃഷിത്തോട്ടം പദ്ധതി അയൽസഭകളുടെ സഹകരണത്തോടെ നടപ്പാക്കും. കോട്ടൂർ മോഡൽ സുസ്ഥിര എന്ന പേരിൽ സമഗ്ര കാർഷിക മൃഗസംരക്ഷണ ഉൽപാദന വിതരണ പദ്ധതി ആരംഭിക്കും. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. കെ. ഷൈൻ പദ്ധതിരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നഫീസ വഴുതനപ്പറ്റ, ഡിബി സബിത, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ടി. അനിൽകുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.