പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സുനിൽ, സി.കെ. ശശി, വി.കെ. പ്രമോദ്, ഉണ്ണി വേങ്ങേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ ടീച്ചർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി.കെ. രഞ്ജിത എന്നിവർ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ. സജീവൻ മാസ്റ്റർ പദ്ധതി വികസന രേഖ അവതരിപ്പിച്ചു. ജനറൽ വിഭാഗം പട്ടികജാതി-പട്ടിക വർഗ ഉപവിഭാഗം മെയിന്റനൻസ് ഗ്രാൻഡ് ധനകാര്യ കമീഷൻ ഗ്രാൻഡിനങ്ങളിലായി 6,29,49,000 രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് ഈ വർഷം നടപ്പാക്കുന്നത്. കാർഷിക മേഖലയിൽ ബ്ലോക്ക് അഗ്രിക്കൾച്ചറൽ നോളജ് സെന്റർ-സമഗ്ര കാർഷിക വികസന പദ്ധതികൾ, ഭിന്നശേഷി മേഖലയിൽ കമ്യൂണിറ്റി ഡെവലപ്മെന്റ് മാനേജ്മെന്റ് സെന്റർ, താലൂക്ക് ആശുപത്രി-വെറ്ററിനറി പോളിക്ലിനിക്കുകളുടെ അടിസ്ഥാന സൗകര്യ വികസനം, വ്യവസായ വകുപ്പ് കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കൽ, പട്ടികജാതി കോളനി സമഗ്ര നവീകരണ പദ്ധതി മുതലായ നിർദേശങ്ങളാണ് 14 വർക്കിങ് ഗ്രൂപ്പുകളിലായി ചർച്ചയിൽ ഉയർന്നുവന്നത്. ജോയന്റ് ബി.ഡി.ഒ, പി.ആർ അജിത് കുമാർ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.