വടകര: വിവര സാങ്കേതിക വിദ്യയിൽ ഓരോ പൗരനേയും കണ്ണിചേർത്ത് . സമ്പൂർണ ഡിജിറ്റൽ പഞ്ചായത്ത് പ്രഖ്യാപനം വെള്ളിയാഴ്ച പകൽ 2.30ന് പഞ്ചായത്ത് ഹാളിൽ കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി നടത്തും. മുഴുവൻ കുടുംബങ്ങളെയും വിവര സാങ്കേതിക സാക്ഷരതയിലേക്കെത്തിക്കാൻ വിപുലമായ പരിപാടികളാണ് പഞ്ചായത്ത് സംഘടിപ്പിച്ചത്. സാങ്കേതികവിദ്യ ജീവിതത്തിന്റെ അനിവാര്യ ഘടകമായ ഇക്കാലത്ത് ഓരോ കുടുംബത്തെയും അത് ഉപയോഗിക്കാൻ പ്രാപ്തരാക്കുന്ന രീതിയിൽ വിവിധങ്ങളായ പരിശീലന പരിപാടികളാണ് നടന്നത്. ഓരോ വാർഡിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകി. തുടർന്ന് വാർഡ്തലത്തിൽ വായനശാലകൾ, വിദ്യാലയങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങിയവയിൽ കുടുംബാംഗങ്ങളെ എത്തിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. സമയബന്ധിതമായി നടപ്പിലാക്കിയ പദ്ധതി ഇക്കഴിഞ്ഞ മാർച്ച് 31 ഓടെ ലക്ഷ്യത്തിലെത്തി. തുടർന്നാണ് പദ്ധതിയുടെ പ്രഖ്യാപനം നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.