കൊട്ടിയൂർ വൈശാഖോത്സവം ഇന്ന് സമാപിക്കും

ചതുശ്ശതം ദേവന് നിവേദിച്ചു കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ 27 ദിവസമായി നടക്കുന്ന വൈശാഖ മഹോത്സവം വെള്ളിയാഴ്ച്ച രാവിലെ നടക്കുന്ന തൃക്കലശാട്ടോടെ സമാപിക്കും. അത്തം ദിവസമായ വ്യാഴാഴ്ചത്തെ പൊന്നിൻ ശീവേലി മൂന്ന് പ്രദക്ഷിണം കഴിഞ്ഞതോടെ വാളറയിൽ നിന്നും മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകളുമായി ഏഴില്ലക്കാരായ വാളശ്ശൻമാർ തിരുവഞ്ചിറയിൽ ഇറങ്ങി വാളാട്ടം നടത്തി. ശീവേലിയിൽ എഴുന്നള്ളിക്കുന്ന ദേവന്‍റെയും ദേവിയുടെയും തിടമ്പുകൾക്ക് അഭിമുഖമായി നിന്നാണ് വാളാട്ടം നടത്തിയത്. അത്തം ചതുശ്ശതം ദേവന് നിവേദിച്ചു. തുടർന്ന് കുടിപതികളുടെ തേങ്ങയേറ് നടന്നു. -photo -കൊട്ടിയൂർ ഉത്സവനഗരിയിൽ നടന്ന വാളാട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.