ചോലക്കുന്ന് കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു

കൊടുവള്ളി: നഗരസഭ ഡിവിഷൻ 30ലെ ചോലക്കുന്ന് കുടിവെള്ളപദ്ധതി ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഹസീന നാസർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, കൗൺസിലർ എ.പി. മജീദ് എന്നിവർ മുഖ്യാതിഥികളായി. എ.പി. മജീദ്, ഹസീന നാസർ, പദ്ധതി ടാങ്കിനായി സ്ഥലം സൗജന്യമായി വിട്ടുനൽകിയ പി.സി. കമറുദ്ദീൻ, പദ്ധതി കരാറെടുത്ത പി. അബ്ദുറഹ്മാൻ എന്നിവർക്ക് എം.എൽ.എ ഉപഹാരം നൽകി. സി.കെ. മുഹമ്മദ്‌, എ.പി. മുനീർ, അസീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.