കുറ്റ്യാടി: പരിസ്ഥിതിവാരാചരണത്തിന്റെ ഭാഗമായി കായക്കൊടി എ.എം യു.പി സ്കൂളിൽ പൂന്തോട്ടമൊരുക്കി അലയൻസ് ക്ലബ് കുറ്റ്യാടി ചാപ്റ്റർ. കാമ്പസുകൾ സൗന്ദര്യവത്കരിക്കുക, ജൈവവൈവിധ്യത്താൽ സമ്പന്നമാക്കുക, ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് തോട്ടം നിർമിച്ചത്. ചെടികളുടെ പേര്, ശാസ്ത്രീയനാമം, വിഭാഗം, പ്രത്യേകതകൾ എന്നിവ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്ക് ജൈവവൈവിധ്യ പഠനത്തിന് ഇത് ഏറെ സഹായകമാവും. ഫ്ലവർ ബെഡ്സ് ഫോർ കിഡ്സിന്റെ ഉദ്ഘാടനം മുൻ ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അബ്ദുല്ല മേനിക്കണ്ടി അധ്യക്ഷത വഹിച്ചു. സെഡ്.എ. സൽമാൻ, ഹാഫിസ് പൊന്നേരി, ജമാൽ പാറക്കൽ, ടി.എം. നൗഷാദ്, എ.എഫ്. റിയാസ്, യു.വി. വിനോദൻ, എസ്.ആർ. ഹരിത, വി.പി. പ്രകാശൻ, വി. മുനീർ, ടി. സൈനുദ്ദീൻ, സന്ധ്യ കരണ്ടോട് എന്നിവർ സംസാരിച്ചു. ഫോട്ടോ: അലയൻസ് ക്ലബ് പൂന്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം കായക്കൊടി എ.എം യു.പി സ്കൂളിൽ ഇ.കെ. സുരേഷ് കുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.