കിഡ്സ് അരീന തുറന്നു

കുറ്റ്യാടി: ശിശുസൗഹൃദരീതിയിൽ തയാറാക്കിയ ഐഡിയൽ പബ്ലിക് സ്കൂളിലെ കിഡ്സ് അരീന നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ധാർമികബോധവും പരസ്പരസ്നേഹവും വിശ്വനന്മയും പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസമാണ് ഈ കാലത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കിഡ്സ് ഗൈം അരീന കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു. മജീഷ്യൻ സിറാജ് നടുവണ്ണൂരിന്റെ മാജിക് ഷോയും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി. മുനീറുദ്ദീൻ, റിലീജ്യസ് എജുക്കേഷൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ്, മാനേജർ കെ.എസ്. അബ്ദുൽ കബീർ, സി. അബ്ദുസ്സമദ്, പ്രിൻസിപ്പൽ എ.കെ. ഹാരിസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.