ആയഞ്ചേരി: സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പൊതുവഴിയിൽ മാലിന്യം തള്ളിയത് കാരണം പ്രദേശവാസികൾ ദുരിതത്തിൽ. വള്ളിയാട് ചുവ്വാം വെള്ളിത്താഴ കപ്പറത്ത് പാറ റോഡിലാണ് മാലിന്യ നിക്ഷേപം നടത്തിയത്. തിരുവള്ളൂർ പഞ്ചായത്ത് ഇരുപതാം വാർഡ് പരിധിയിയിലുള്ള മാലിന്യ വിഷയം വാർഡ് അംഗം, പഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹാരമായില്ല. പരാതിക്കാരോട് സ്വന്തം ചെലവിൽ വൃത്തിയാക്കാനാണ് പഞ്ചായത്ത് അധികൃതരിൽനിന്നും ലഭിച്ച മറുപടി. കാൻസർ രോഗികൾ ഉൾപെടെ പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് ഇത് മൂലം ദുരിതമനുഭവിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ അലംഭാവം അവസാനിപ്പിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം..വള്ളിയാട് ചുവ്വാം വെള്ളിത്താഴ കപ്പറത്ത് പാറയിൽ പൊതുവഴിയിലെ മാലിന്യ നിക്ഷേപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.