ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് പ്രവർത്തനം വിലയിരുത്തുന്നതിനായി കോഴിക്കോട് ജില്ല ഓംബുഡ്സ്മാൻ വി.പി. സുകുമാരൻ സന്ദർശനം നടത്തി. പന്ത്രണ്ടാം വാർഡിലെ തെരുവിൽതാഴ, കുണ്ടുപൊയിൽതോട് നവീകരണപ്രവൃത്തി സ്ഥലം സന്ദർശിച്ച ഓംബുഡ്സ്മാൻ തൊഴിലാളികളുമായി ചർച്ച നടത്തി. മികച്ചപ്രവർത്തനം കാഴ്ചവെച്ച തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ, അസിസ്റ്റൻറ് സെക്രട്ടറി സുനിൽകുമാർ, ഗോകുൽ, അംജദ് കാട്ടിൽ, ഓവർസിയർ അനഘ എന്നിവർ അനുഗമിച്ചു. പടം: കോഴിക്കോട് ജില്ല ഓംബുഡ്സ്മാൻ വി.പി. സുകുമാരൻ ആയഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളുമായി ചർച്ച നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.