പാസഞ്ചർ ട്രെയിനുകൾക്ക് മുക്കാളി സ്റ്റോപ്പ് അനുവദിക്കണം

പാസഞ്ചർ ട്രെയിനുകൾക്ക് മുക്കാളിയിൽ സ്റ്റോപ് അനുവദിക്കണം വടകര: കോവിഡിന് മുമ്പ് മുക്കാളി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന് സി.പി.ഐ അഴിയൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മുക്കാളി ഹാൾട്ട് സ്റ്റേഷന് പൂർണ റെയിൽവേ സ്റ്റേഷൻപദവി നൽകണം. ജില്ല സെക്രട്ടറി ടി.വി. ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ. സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സജീവൻ, കെ.വി. രാജൻ, കെ.ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ആയി കെ.എ. സുരേന്ദ്രനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഷിബിൻ ദാസിനെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.