മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മുക്കം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നഗരസഭ കമ്മിറ്റി നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. ഡി.സി.സി ജന. സെക്രട്ടറി സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കപ്യത്ത്, എം.കെ. മമ്മദ്, കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം. മധു മാസ്റ്റർ, പി.ടി. ബാലകൃഷ്ണൻ, എൻ.പി. ശംസുദ്ദീൻ, സമീറ ചേന്ദമംഗലൂർ, റുബീന ബഷീർ, ജുനൈദ് പാണ്ടികശാല, നിശാദ് നീലേശ്വരം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.