കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ തനിക്കെതിരെ ചുമത്തിയ ജാമ്യമില്ലാവകുപ്പ് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാതെ അടയില്‍വെച്ചിരിക്കുന്നത് എന്തിനാണെന്നും ഇടക്കാല റിപ്പോര്‍ട്ട് മാത്രം സമര്‍പ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൽ തെളിവിന്റെ ഒരംശംപോലും കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മഞ്ചേശ്വരം മണ്ഡലത്തിൽ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് തനിക്കെതിരെ ആരോപണവുമായി വന്നത്. പിന്നീട് പൊലീസ് കഥകള്‍ കെട്ടിച്ചമച്ചു. സി.പി.എമ്മിന്റെ കൂലിക്കാരെപ്പോലെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും നിയമവിരുദ്ധമായി ചേര്‍ത്ത പുതിയ വകുപ്പ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്കുശേഷമാണ് ഇങ്ങനെയൊരു നീക്കവുമായി പൊലീസ് രംഗത്തെത്തിയതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.