സ്വര്‍ണക്കടത്ത്​ കേസ്​: യൂത്ത് ലീഗ് സുപ്രീംകോടതിയെ സമീപിക്കും -പി.കെ. ഫിറോസ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ നിഷ്​പക്ഷ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇതിനായി നിയമവിദഗ്​ധരുമായി കൂടിയാലോചന നടത്തുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയെങ്കിലേ സത്യം പുറത്തുവരൂ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. ഇടതുസര്‍ക്കാറിനെതിരായ എന്തെങ്കിലും ഗൗരവ ആരോപണങ്ങള്‍ വരുമ്പോഴൊക്കെ സംശയാസ്പദമായ തരത്തിലാണ് അവ അവസാനിക്കുന്നത്. സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ ഭാഗമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ യഥാര്‍ഥ അന്വേഷണം നടത്തുന്നില്ല. സി.പി.എമ്മിനെതിരായ കേസുകള്‍ ബി.ജെ.പിയും ബി.ജെ.പിക്കെതിരായ കേസുകള്‍ സി.പി.എമ്മും ഒതുക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലും ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ കൊണ്ട് കളിക്കുകയായിരുന്നു. സ്വപ്ന കഴിഞ്ഞദിവസം വെളിപ്പെടുത്തിയ കാര്യങ്ങള്‍ നേരത്തേതന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതാണ്. എന്നിട്ടും കൃത്യമായ അന്വേഷണം നടത്താതിരുന്നത് ഈ സഹകരണത്തിന്‍റെ ഭാഗമായാണ് -ഫിറോസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.