റോഡിൽ യുവതിക്കുനേരെ പീഡനശ്രമം

കുന്ദമംഗലം: കുന്ദമംഗലത്ത് യുവതിക്കുനേരെ പീഡനശ്രമം. ദേശീയപാതയിൽ സിന്ധു തിയറ്ററിന് സമീപത്തുവെച്ചാണ് 16കാരനെ കടന്നുപിടിച്ചത്. ഇവർ ഒച്ചവെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടി 16കാരനെ പിടിച്ച് പൊലീസിലേൽപിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് ബസിറങ്ങി വീട്ടിലേക്ക് പോകുമ്പോളാണ് ആക്രമണം. തെരുവുവിളക്ക് കത്താത്തയിടത്തുവെച്ചാണ് ആക്രമണം ഉണ്ടായതെന്ന് യുവതി പറയുന്നു. ആക്രമിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതായും പറയുന്നു. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആളാണ് പ്രതിയെന്നും സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.