വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്നിയൂരിലെ സി.എം. നൗഷാദാണ് (36) മരിച്ചത്. കരുവഞ്ചാൽ സ്വദേശിയാണ്. ഞായറാഴ്ച പൂവ്വം ബിൽഡ് ആർട്ടിന് മുന്നിൽ നൗഷാദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പരിയാരത്തേക്ക് തിരിച്ചുകൊണ്ടുവന്ന നൗഷാദ് ബുധനാഴ്ച ഉച്ചക്കാണ് മരിച്ചത്. ഭാര്യ: അഫ്സത്ത്. മക്കൾ: നജ ഫാത്തിമ (ജി.എൽ.പി.എസ്, പന്നിയൂർ), ഹിബ ഫാത്തിമ (അംഗൻവാടി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.