( ചിത്രം ) മസ്റ്റ് താമരശ്ശേരി: ഉയര്‍ന്ന പലിശ ഈടാക്കി കബളിപ്പിച്ചെന്നാരോപിച്ച് സഹകരണ ബാങ്കിന് മുന്നില്‍ ഇടപാടുകാരന്റെ പ്രതിഷേധം. താമരശ്ശേരി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് മുന്നിലാണ് കട്ടിപ്പാറ ചമൽ കൊഴിഞ്ഞപറമ്പിൽ അബ്ദുറഹിമാന്‍ പ്രതിഷേധവുമായെത്തിയത്. കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്ത് ലോൺ എടുപ്പിച്ചെന്നും കൃത്യമായി ലോൺ അടച്ചുവീട്ടിയ തന്നോട് കൂടുതൽ പലിശ ഈടാക്കിയയെന്നും ആരോപിച്ചാണ് പ്രതിഷേധം. പലിശ നിരക്ക് രേഖപ്പെടുത്താത്ത പാസ് ബുക്ക് നല്‍കിയാണ് ഇടപാടുകാരെ ബാങ്ക് അധികൃതർ കബളിപ്പിക്കുന്നത്. ലോണെടുക്കുന്നതിനുമുമ്പ് പറഞ്ഞ നിയമങ്ങളും നിബന്ധനകളും മാറ്റിപ്പറയുകയാണെന്നുമാണ് ആരോപണങ്ങൾ. 2020 സെപ്റ്റംബറിലാണ് താമരശ്ശേരി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് അബ്ദുറഹിമാന്റെ ഭാര്യ റസീനയുടെ പേരില്‍ രണ്ടര ലക്ഷം രൂപ വായ്പയെടുത്തത്. എട്ടുവര്‍ഷം മുമ്പ് മറ്റൊരു വായ്പയെടുത്തതിനാല്‍ രേഖകള്‍ ബാങ്കിലുണ്ടെന്ന കാരണത്താലാണ് വീണ്ടും വായ്പക്ക് ബാങ്ക് അധികൃതരെ സമീപിച്ചത്. 7.75 ശതമാനം പലിശയുള്ള ഹരിത ഹൈബ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാമെന്ന് മാനേജര്‍ അറിയിച്ചെന്നും ഇതുപ്രകാരമാണ് ഒപ്പിട്ട് നല്‍കിയതെന്നും അബ്ദുറഹിമാന്‍ പറയുന്നു. പണം തിരിച്ചടക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ സംഖ്യ പലിശ ഇനത്തിലേക്ക് പോകുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 11.15 ശതമാനമാണ് പലിശ ഈടാക്കുന്നതെന്ന് വ്യക്തമായത്. പാസ് ബുക്കില്‍ പലിശ നിരക്ക് എഴുതിയിരുന്നില്ല. വായ്പ തിരിച്ചടച്ച ശേഷമാണ് പലിശനിരക്ക് എഴുതിക്കൊടുത്തത്. സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ക്കും ബാങ്ക് ഭരണസമിതിക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഇല്ലാതിരുന്നതിനെത്തുടര്‍ന്നാണ് ബാങ്കിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. ബാങ്കിലെത്തുന്ന ഇടപാടുകാര്‍ക്ക് നോട്ടീസ് വിതരണംചെയ്തു. ഇതോടെ പൊലീസ് സ്ഥലത്തെത്തി അബ്ദുറഹ്മാനോട് പരാതിയുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചു. നീതി ലഭിച്ചില്ലെങ്കില്‍ സമരം തുടരാനാണ് അബ്ദുറഹ്മാന്റെ തീരുമാനം. അതേസമയം അബ്ദുറഹ്മാന്റെ പരാതിയെക്കുറിച്ച് പഠിച്ചുവരുന്നു എന്നാണ് ബാങ്ക് അധികൃതർ പ്രതികരിച്ചത്. ക്യാപ്.. താമരശ്ശേരി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനുമുന്നിൽ അബ്ദുറഹ്മാൻ പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.