കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച് ആക്ടിങ് ഡയറക്ടറും ക്രോപ് ഇംപ്രൂവ്‌മെന്റ് ആൻഡ് ബയോടെക്‌നോളജി വിഭാഗം മേധാവിയുമായ ഡോ. ജെ. രമ വിരമിച്ചു. ഇന്ത്യയിലെ പ്രശസ്ത ഹോർട്ടികൾച്ചറിസ്റ്റാണ് ഡോ. രമ. ജാതിക്ക, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ ദീർഘകാല വൃക്ഷ സുഗന്ധവിളകൾക്ക് വിവിധ പ്രജനന രീതികൾ വികസിപ്പിക്കുന്നതിൽ അവരുടെ പ്രവർത്തനം നിർണായകമായിരുന്നു. കറുവപ്പട്ട ഇനങ്ങൾ (ഐ.ഐ.എസ്.ആർ-നവശ്രീ, ഐ.ഐ.എസ്.ആർ-നിത്യശ്രീ), ജാതിക്ക ഇനങ്ങൾ (ഐ.ഐ.എസ്.ആർ കേരളശ്രീ, ഐ.ഐ.എസ്.ആർ വിശ്വശ്രീ) വികസിപ്പിക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. വൃക്ഷ സുഗന്ധവിളകൾക്കായുള്ള പ്രജനന വിദ്യകളുടെ സ്റ്റാൻഡേഡൈസേഷനും കുരുമുളക് ഗ്രാഫ്റ്റിങ്ങുമാണ് അവരുടെ മറ്റ് സംഭാവനകൾ. മൂന്നര പതിറ്റാണ്ടോളം ഡോ. രമ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ ഹെഡ്, ക്രോപ് ഇംപ്രൂവ്‌മെന്റ് ആൻഡ് ബയോടെക്‌നോളജി വിഭാഗം, വിജിലൻസ് ഓഫിസർ, സയന്റിസ്റ്റ് ഇൻ ചാർജ് ഓഫ് ഫാം തുടങ്ങി വിവിധ ചുമതലകൾ അവർ വഹിച്ചു. നൂറിലധികം ഗവേഷണപ്രസിദ്ധീകരണങ്ങൾ, നിരവധി പുസ്തക അധ്യായങ്ങൾ അവർ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം കവടിയാർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.