നിയമ ബോധവത്കരണ ക്ലാസ്​

കോഴിക്കോട്: ഇടിയങ്ങര യുവതരംഗ്, സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി, സൗജന്യ നിയമസഹായ വേദി, ഗവ. ലോ കോളജ് എന്നിവയുടെ ആഭിമുഖ്യത്തിൽ തെക്കേപ്പുറത്തെ 12 റെസിഡന്റ്സ് അസോസിയേഷനുകളുടെ ഏരിയ കേന്ദ്രീകരിച്ച് നാർകോട്ടിക്, പോക്സോ, സ്ത്രീ പീഡന നിരോധന നിയമങ്ങൾ സംബന്ധിച്ച് വീടുവീടാന്തര ബോധവത്കരണ കാമ്പയിൻ നടത്തി. സമാപന ദിനത്തിൽ തങ്ങൾസ് റോഡ് പള്ളിവീട് അങ്കണത്തിൽ നിയമ ബോധവത്കരണ ക്ലാസ് വടകര എൻ.ഡി.പി.എസ്​ ജഡ്​ജി വി.പി.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവതരംഗ് പ്രസിഡന്റ് എ.വി. റഷീദലി അധ്യക്ഷത വഹിച്ചു. ഗവ. ലോ കോളജ് പ്രിൻസിപ്പൽ സി.വി. കുമാരൻ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടെ അവകാശ നിയമത്തെപ്പറ്റി പി. അഞ്ജലിയും പോക്സോ നിയമത്തെ ക്കുറിച്ച് ബിനീഷ് കുമാറും ക്ലാസെടുത്തു. അസിസ്റ്റന്റ് എക്സൈസ് കമീഷണർ സുഗുണൻ, കെ.വി. സുൽഫിക്കർ (കാംപയിൻ കൺവീനർ) എന്നിവർ സംസാരിച്ചു. യുവതരംഗ് ജനറൽ സെക്രട്ടറി ബി.വി. മുഹമ്മദ് അശ്റഫ് സ്വാഗതവും സിവിൽ എക്സൈസ് ഓഫിസർ എൻ. ജലാലുദ്ദീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.