പുകയിലവിരുദ്ധ ദിനാചരണം

കോഴിക്കോട്: ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് 'പുകയില: പരിസ്ഥിതിക്ക് ഭീഷണി' എന്ന സന്ദേശവുമായി ഗവ. ജനറല്‍ ആശുപത്രിയിലെ പുകയില വിമുക്ത കൗണ്‍സലിങ് കേന്ദ്രം പരിപാടികള്‍ സംഘടിപ്പിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ കെ.ജയപാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗവ. ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു അധ്യക്ഷത വഹിച്ചു. കണ്‍സൽട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. കെ. അബ്ദുള്‍ കരീം സംസാരിച്ചു. ജനറല്‍ ആശുപത്രി റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ശ്രീജിത്ത് സ്വാഗതവും എന്‍.ടി.സി.പി സൈക്കോളജിസ്റ്റ് കെ. അശ്വതി നന്ദിയും പറഞ്ഞു. ഗവ.നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫ്ലാഷ് മോബും, ആരോഗ്യ പ്രവര്‍ത്തകർ പ​​ങ്കെടുത്ത റാലിയും നടന്നു. പുകയില ഉപയോഗംമൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനും പുകയില ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുവാനും വിമുക്തരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സൗജന്യ കൗണ്‍സലിങ് സേവനം നല്‍കുന്നതിനുമായി ഗവ.ജനറല്‍ ആശുപത്രിയില്‍ പുകയില വിമുക്ത കൗണ്‍സലിങ് കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.