പുകയിലവിരുദ്ധ ദിനാചരണം

ബേപ്പൂർ: ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രം ബോധവത്കരണ സന്ദേശയാത്ര നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൻ കെ. കൃഷ്ണകുമാരി ഫ്ലാഗ്ഓഫ് ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. കെ.എ. ദീപ അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഹെഫെ മൊയ്തീൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ഉപന്യാസമത്സരം നടത്തി. ഡോ. കൃഷ്ണേന്ദു, എ.കെ. അജയ് കുമാർ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് പി.കെ. സ്വപ്ന, ധനലക്ഷ്മി, വി. അനൂപ്, എ.എം. ജയശ്രീ, റെസിഡന്റ്സ് അസോസിയേഷൻ കോഓഡിനേറ്റർ ഫൈസൽ, ടി. ഷീബ, വി. സുമിത്ത്, ലിതു അഗസ്റ്റിൻ, രേഖ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.