പുകയില വിരുദ്ധ ദിനാചരണം

മാവൂർ: ഗ്രാമ പഞ്ചായത്തും ചെറൂപ്പ എം.സി.എച്ച് യൂനിറ്റും കോഴിക്കോട് ഡെന്റൽ കോളജും സംയുക്തമായി ലോക നടത്തി. ആശാ വർക്കർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ പി.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ഡെന്റൽ കോളജിലെ ഡോ. നജ്മ പരിശീലന ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സി. പ്രജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ, സി. ആരിഫ്, സുരേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ബീന, രജിത, മെർലിൻ നൂഹ, ആർ.ബി.എസ്.കെ നഴ്സ് ആതിര എന്നിവർ സംബന്ധിച്ചു. മാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കോഴിക്കോട് ഡെന്റൽ കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.