പ്രോട്ടീൻ-ജി.ഐ.ഒ മേഖല ടീൻസ് മീറ്റ്

മുക്കം: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ചേന്ദമംഗലൂർ ഇസ്‍ലാഹിയ കാമ്പസിൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികൾക്ക് ടീൻസ് മീറ്റ് 'പ്രോട്ടീൻ-2022' സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന അധ്യക്ഷ പി.വി. റഹ്മാബി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി ഷംന മഠത്തിൽ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ഷിഫാന, ഇസ്‌ലാമിക് സൈകോളജി ട്രെയിനർ വഫ, ജി.ഐ.ഒ മുൻ ജില്ല പ്രസിഡന്റ് ഒ.വി. സജിത, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.എസ്. ഷാഹിൻ, മലർവാടി ബാലസംഘം സംസ്ഥാന കൗൺസിൽ അംഗം ഇർഫാൻ കാവനൂർ, ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് ലബീബ് കായക്കൊടി, സിജി ചീഫ് കരിയർ കൗൺസിലർ റംല ബീവി എന്നിവർ ക്ലാസെടുത്തു. ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ഹുസ്‌ന, ജില്ല കൗൺസിൽ അംഗം നിദ ബാലുശ്ശേരി, ഒ. റിസാന, ആയിഷ നൂൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.