റെസിഡന്റ്സ് അസോസിയേഷൻ വാർഷികം

പുത്തൂർമഠം: വെൺമ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കെ.എം. പ്രശോഭ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയികളെ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അശോകൻ തെക്കേടത്ത്, ഡോ. അശ്വതി അശോകൻ, ഡോ. ഫർസാന ജെബിൻ എന്നിവരെ ആദരിച്ചു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, കെ. പ്രേമദാസൻ, കെ. സക്കീന, രമ്യ തട്ടാരത്തിൽ, സിനിമതാരം നവാസ് വള്ളിക്കുന്ന്, പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസ് എന്നിവർ സംസാരിച്ചു. കെ. ഇമ്പിച്ചാലി സ്വാഗതവും ഇ. മുരളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.