ഹോട്ടൽ ജീവനക്കാർക്ക്‌ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം

ഓമശ്ശേരി: ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റാറന്റ്‌ അസോസിയേഷന്റെ സഹകരണത്തോടെ ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് മെഡിക്കൽ പരിശോധന ക്യാമ്പും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഹോട്ടൽ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷൻ സെക്രട്ടറി വി.സി. യൂസുഫിന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, മെഡിക്കൽ ഓഫിസർ ഡോ.ബി.സായ്‌ നാഥ്‌, ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, നിസാർ ചെറുവോട്ട്‌, വി.സി. യൂസുഫ്‌ എന്നിവർ സംസാരിച്ചു ഫോട്ടോ: ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന മെഡിക്കൽ സ്ക്രീനിങ് ക്യാമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.