ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡ് മെംബർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളജിൽ നടത്തുന്ന ഹൃദയപൂർവം പരിപാടിയിലേക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വീടുകളിൽ നിന്നും പൊതിച്ചോറ് ശേഖരിച്ച് നൽകുന്ന മാതൃക പ്രവർത്തനത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ അവതരിപ്പിച്ച നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ നടുവണ്ണൂർ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ദിനംപ്രതി ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് വീടുകളിൽ നിന്ന് ശേഖരിച്ച പൊതിച്ചോറുകൾ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ വിതരണം ചെയ്യുന്നത്. പാവപ്പെട്ട രോഗികൾക്കും മറ്റും സാന്ത്വനമേകുന്ന ഇത്തരം പ്രവർത്തനത്തെ മാതൃകയാക്കേണ്ടതിന് പകരം രാഷ്ട്രീയ കണ്ണിലൂടെ കണ്ട് പൊതിച്ചോറുകൾ നൽകരുത് എന്ന നിലയിലുള്ള യു.ഡി.എഫ് മെംബറുടെ പ്രസ്താവന അപക്വവും ജനങ്ങൾ തിരിച്ചറിയേണ്ടതുമാണെന്ന് ഡി.വൈ.എഫ്. ഐ നടത്തിയ പ്രതിഷേധ യോഗത്തിൽ നേതാക്കൾ പറഞ്ഞു.നടുവണ്ണൂരിൽ ചേർന്ന പ്രതിഷേധയോഗം മേഖല സെക്രട്ടറി കെ. അതിത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിഗിൽലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റിയംഗം ധ്യാൻ കൃഷ്ണ, സബിലേഷ് , ലിജി തേച്ചേരി, മിഥുൻ, അജിൻ ചന്ദ്രൻ, തസ്‍ലീന നൊരമ്പാട്ട് മീത്തൽ, എ.എസ്. റിലു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.