കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ പാഴൂർ പമ്പ് ഹൗസിന് സമീപം മൃതദേഹം കണ്ടെത്തിയ വയോധികക്കായി തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായി നാട്ടുകാരും അഗ്നിരക്ഷാ സേനയും സന്നദ്ധ സേനകളും പ്രദേശവാസികളായ മുങ്ങൽ വിദഗ്ദ്ധരും തിരച്ചിൽ നടത്തിയിരുന്നു. ഫൈബർ ബോട്ടുകളും നിരവധി ആധുനിക ഉപകരണങ്ങളുമായി തിരച്ചിൽ നടത്തിയെങ്കിലും പുഴയിലെ ശക്തമായ അടിയൊഴുക്കും കലക്കും കാരണം കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ അങ്ങാട്ട പൊയിൽ കടവിലാണ് വയോധികയായ കാരാട്ട് ഉമാച്ചകുട്ടിയെ കാണാതായത്. തല മറക്കുന്ന തട്ടവും ചെരിപ്പും ഊന്നുവടിയും ടോർച്ചും പുഴക്കരികിൽ ലഭിച്ചതോടെയാണ് തിരച്ചിൽ ഊർജിതമാക്കിയത് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വാർഡ് അംഗങ്ങളായ ടി.കെ. അബൂബക്കർ, എം.ടി. റിയാസ്, ഫസൽ കൊടിയത്തൂർ, മുൻ പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, എ.പി. മുജീബ് എന്നിവർ നേതൃത്വം നൽകി. Kdr 4 ഇരുവഴിഞ്ഞിയിൽ കാണാതായ വയോധികക്കായി നടത്തിയ തിരച്ചിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.