തിരുവമ്പാടി: കൂടരഞ്ഞി പീടികപ്പാറ തേനരുവിയിൽ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചു. കർഷകൻ ജോസ് പെരുവാച്ചിറയുടെ വാഴത്തോട്ടത്തിലെ കുലച്ച നേന്ത്രവാഴകളാണ് കാട്ടാന കടപുഴക്കിയത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ബുധനാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. നാശനഷ്ടമുണ്ടായ കൃഷിയിടം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് സന്ദർശിച്ചു. അംഗങ്ങളായ ബിന്ദു ജയന്‍, സീന ബിജു, കൃഷി ഓഫിസര്‍ പി.എം. മുഹമ്മദ്, കൃഷി അസിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കാര്‍ഷിക വികസന സമിതി അംഗം കെ.എം. അബ്ദുറഹ്മാന്‍, ഷിജോ കടുവത്താഴത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. * Thiru 1 Ele : കൂടരഞ്ഞി പീടികപ്പാറ തേനരുവിയിൽ കാട്ടാന നശിപ്പിച്ച വാഴത്തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.