നന്മണ്ട: ബസ് കാത്തിരിപ്പു കേന്ദ്രം പെയിൻറടിച്ച് വൃത്തിയാക്കിയെങ്കിലും മാലിന്യച്ചാക്കുകൾ നീക്കിയില്ല: നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ മാലിന്യച്ചാക്കുകളാണ് പുതുമോടി വന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിന് ശാപമായി മാറിയത്. രണ്ടു മാസം മുമ്പ് നടന്ന മാലിന്യ നിർമാർജന യജ്ഞമാണ് ഇത്തരമൊരു അവസ്ഥ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സൃഷ്ടിച്ചത്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും നാട്ടുകാരും അധ്യാപകരും ജനപ്രതിനിധികളും കൂടി നടത്തിയ മാലിന്യ നിർമാർജന മാമാങ്കത്തിന്റെ ശേഷിപ്പാണിവിടെ യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം വരുത്തിവെക്കുന്നത്. ചോർന്നൊലിക്കുന്ന കാത്തിരിപ്പു കേന്ദ്രത്തിലെ മാലിന്യച്ചാക്കിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങിയതോടെ ദുർഗന്ധപൂരിതമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ കൊതുകുശല്യവും അസഹനീയമാണ്. കൊതുകുകൾ പനിയടക്കമുള്ള രോഗങ്ങൾ പരത്തുമ്പോഴാണ് ആരോഗ്യ വകുപ്പിനെ പോലും തൃണവൽഗണിച്ച് മാലിന്യ സംഭരണം. സ്കൂൾ തുറന്നാൽ കുട്ടികൾക്കും ഇവിടെയാണ് ബസിന് കാത്തിരിക്കേണ്ടി വരുന്നത്. കോവിഡിന്റെ ഭീതി വിട്ടൊഴിയുമ്പോഴാണ് സാംക്രമിക രോഗങ്ങൾക്ക് വഴിമരുന്നിടും വിധം മാലിന്യം കിടക്കുന്നത്. പുതുമോടി വരുത്തിയവർ മാലിന്യം നീക്കം ചെയ്യാത്തതിൽ രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. പടം :നന്മണ്ട 12ലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ മാലിന്യച്ചാക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.