സംസ്ഥാനതല മദ്റസ പ്രവേശനോത്സവം

പന്നിക്കോട്: കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് 'അറിവാണ് സ്വര്‍ഗം' സംസ്ഥാനതല മദ്റസ പ്രവേശനോത്സവം ഉദ്ഘാടനം ഗോതമ്പറോഡ് അല്‍മദ്റസത്തുല്‍ ഇസ്‍ലാമിയയില്‍ ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. ആര്‍. യൂസുഫ് നിര്‍വഹിച്ചു. മജ്‌ലിസ് വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ സി.എച്ച്. അനീസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് മാട്ടുമുറി, കോമളം തോണിച്ചാല്‍, രതീഷ് കളക്കുടിക്കുന്ന് എന്നിവര്‍ വിതരണം ചെയ്തു. സൈഫു റശീദും സംഘവും പ്രവേശനോത്സവഗാനം അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‍ലാമി ഏരിയ പ്രസിഡന്റ് ഇ.എന്‍. അബ്ദുറസാഖ്, എ.എം.ഐ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, ഹെവന്‍സ് പ്രീ സ്‌കൂള്‍ ജി. റോഡ് പ്രിന്‍സിപ്പല്‍ ടി.കെ. സുമയ്യ, ഹംസ മൗലവി, സല്‍ജാസ് അബ്ദുസ്സലാം, അഡ്വ. പി. ഫൈസല്‍, സലഫി മസ്ജിദ് സെക്രട്ടറി കെ.സി. മുഹമ്മദ്, ഇ. മുഹമ്മദ്, മസ്ജിദുല്‍ മഅ്‌വ മഹല്ല് പ്രസിഡന്റ് കൂടത്തില്‍ ബീരാന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. മന്‍സൂറ ഇസ്‌ലാമിക് ട്രസ്റ്റ് സെക്രട്ടറി പി. അബ്ദുസ്സത്താര്‍ സ്വാഗതവും ചെയര്‍മാന്‍ പുതിയോട്ടില്‍ മുഹമ്മദ് നന്ദിയും പറഞ്ഞു. kdr 3 'അറിവാണ് സ്വര്‍ഗം' സംസ്ഥാനതല മദ്‌റസ പ്രവേശനോത്സവം ഉദ്ഘാടനം ഗോതമ്പറോഡില്‍ ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. ആര്‍. യൂസുഫ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.