കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയുള്ള ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ടി.എം. ഷൈലജ ദേവി ചൊവ്വാഴ്ച വിരമിക്കും. '93ൽ കൊടുവള്ളി ഗവ. സ്കൂളിൽ ഹൈസ്കൂൾ അധ്യാപികയായാണ് സർവിസ് തുടക്കം. '97ൽ തൃശ്ശൂർ ജില്ലയിലെ എറിയാട് ജി.കെ.വി.എം ഹയർസെക്കൻഡറിയിൽ സുവോളജി അധ്യാപികയാവുകയും തുടർന്ന് കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്, വള്ളിക്കീഴ് സ്കൂളുകളിൽ പ്രവർത്തിക്കുകയും ചെയ്തു. 2006ൽ പ്രിൻസിപ്പലായി എറണാകുളത്തെ നാമക്കുഴി ഗവ. ഹയർസെക്കൻഡറിയിൽ എത്തി. 2007ൽ കൊല്ലത്തെ മങ്ങാട് ജോലിചെയ്ത ശേഷം 2011ൽ കോഴിക്കോട് പയിമ്പ്ര സ്കൂളിൽ പ്രിൻസിപ്പലായിരുന്നു. തുടർന്ന് മലപ്പുറം താനൂർ ദേവധാറിലും 2013 മുതൽ മാവൂർ ഗവ. ഹയർസെക്കൻഡറിയിലും പ്രവർത്തിച്ചു. മാവൂർ സ്കൂളിന് അക്കാലത്ത് മികച്ച എൻ.എസ്.എസ്സിനുള്ള അവാർഡ് ലഭിച്ചിരുന്നു. 2022ലാണ് ആർ.ഡി.ഡി ആയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്. കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകൻ എം. സുരേഷ് കുമാർ ഭർത്താവും ശൈലി മകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.