പേരാമ്പ്ര: പേരാമ്പ്ര-നരയംകുളം-ബാലുശ്ശേരി റൂട്ടിലെ ഭൂരിഭാഗം ബസുകളും ഓട്ടംനിർത്തിയതോടെ യാത്രക്ലേശം രൂക്ഷമായി. കോവിഡിനുമുമ്പ് അഞ്ച് ബസുകൾ സർവിസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് ഉള്ളത്. വിവിധ കാരണങ്ങളാൽ ബസുകൾ ഓട്ടം നിർത്തിയതോടെ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ ദുരിതത്തിലായി. സ്കൂൾ തുറക്കുന്നതോടെ യാത്രക്ലേശം രൂക്ഷമാവും. നരയംകുളത്തുനിന്ന് കൂട്ടാലിട, ബാലുശ്ശേരി, കോഴിക്കോട്, പേരാമ്പ്ര, വടകര ഭാഗങ്ങളിൽ പഠിക്കാൻ പോകുന്നവരും ജോലിക്ക് പോകുന്നവരും ധാരാളമുണ്ട്. ബസില്ലാത്തതു കാരണം ഇവരെല്ലാം ഏറെ പ്രയാസത്തിലാണ്. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി അനുവദിച്ച് ഗതാഗതപ്രശ്നം പരിഹരിക്കണമെന്ന് കോൺഗ്രസ് നരയംകുളം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് മെംബർ ടി.പി. ഉഷ ഉദ്ഘാടനം ചെയ്തു. ഇരിക്കമ്പത്ത് രതീഷ് അധ്യക്ഷത വഹിച്ചു. ഇല്ലത്ത് വേണുഗോപാൽ, ടി.പി. ബാലറാം, പ്രശാന്ത് ചോലക്കൽ, ടി.പി. ബാലകൃഷ്ണൻ, ഷീന ജയന്ത്, എസ്.എം. അർജുൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.