കുന്ദമംഗലം: 'ഒരുമയുടെ പുഞ്ചിരി' എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം ആനപ്പാറ- വരട്ട്യാക്ക് യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കുന്ദമംഗലം നടുവിലശ്ശേരിയിൽ ബാലോത്സവം നടത്തി. എം.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. റുബീന അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാ - കായിക പരിപാടികൾ അരങ്ങേറി. റഹീമ ഷിറിൻ സ്വാഗതവും ജസീല നന്ദിയും പറഞ്ഞു. എം.പി. ഫാസിൽ, ഹാഷദ് അമാൻ, ഹൈറുന്നിസ, എൻ.സുഹറ, എൻ.ഷാനിദ, ബുഷറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.