തീർഥാടകൻ മക്കയിൽ നിര്യാതനായി

പാനൂർ: ഉംറ നിർവഹിച്ചശേഷം നാട്ടിലേക്ക് മടങ്ങാൻ മക്കയിൽനിന്ന് ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി ഉംറ തീർഥാടകൻ നിര്യാതനായി. പാനൂർ സ്വദേശി യൂസുഫ് പൊയിലാണ് (73) ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ മരിച്ചത്. ഭാര്യയോടൊപ്പമായിരുന്നു ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയത്. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: മനാഫ് (അൽ ഐൻ), അസ്‍ലം (ഖൽബ), ബുഷറ, മഹ്റൂഫ് (ഷാർജ). മരുമക്കൾ: കിഴക്കേടത്ത് അഷ്റഫ് (ബംഗളൂരു), സീനത്ത്, സാജിദ, അസ്മിന. സഹോദരങ്ങൾ: ഇബ്രാഹീം ഹാജി, സുബൈദ, നബീസു, പരേതരായ അബ്ദുല്ല ഹാജി, കുഞ്ഞഹമ്മദ് ഹാജി, സൈനബ, പരേതയായ മറിയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.