കൊയിലാണ്ടി പൊയിൽക്കാവിൽ ലോറിയും കാറും കൂട്ടിമുട്ടി രണ്ടു മരണം

മരിച്ചത് കണ്ണൂർ സ്വദേശികൾ കൊയിലാണ്ടി: ദേശീയപാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കണ്ണൂർ ചക്കരക്കൽ തലമുണ്ട വലിയവളപ്പിൽ രാജന്റെ മകൻ നിജീഷ് (34), ഏച്ചൂർ ബാങ്ക് റോഡിൽ പാറക്കണ്ടി ശശീന്ദ്രന്റെ മകൻ ശരത്ത് (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30നാണ് മലപ്പുറത്തേക്ക് കല്ലു കയറ്റി പോകുകയായിരുന്ന ലോറിയും എറണാകുളത്തുനിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാറും നിയന്ത്രണം വിട്ടു. കൊയിലാണ്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയശേഷമാണ് രണ്ടു പേരും മരിച്ചത്. പരിക്കു പറ്റിയ ലോറി ഡ്രൈവർ മലപ്പുറം തടവണ്ണപ്പാറ മുണ്ടക്കൽ തറക്കണ്ടത്തിൽ സിദ്ദിഖിനെ (52) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും കാർ യാത്രക്കാരനായ തലമുണ്ട നൈവിക നിവാസിൽ രാഘവന്റെ മകൻ സജിത്തിനെ (34) കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിജീഷിന്റെ മാതാവ്: അനിത. ഭാര്യ: സൗപർണിക. മകൾ: നിള. സഹോദരങ്ങൾ: ജിനീഷ്, ഷിനീജ്. സംസ്കാരം ശനിയാഴ്ച നടക്കും. ശരത്തിന്റെ മാതാവ്: കെ.പി. രതി. സഹോദരങ്ങൾ: ഷമിത്ത്, സരിൽ. photo: accident obit sarath 32 kannur accident obit nijsh 34 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.