കൊടുവള്ളി: പുതിയ സംരംഭകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പും കിഴക്കോത്ത് ഗ്രാമപഞ്ചായത്തും ചേർന്ന് സംരംഭകത്വ ശിൽപശാല നടത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, സേവനങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ, ബാങ്കിങ് നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ പുതുസംരംഭകർക്ക് വിവരണങ്ങൾ ലഭ്യമാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്‌റി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു പി.ജി. നന്ദകുമാർ, അയോണ, കെ. മനോജ് കുമാർ, റംല മക്കാട്ടുപൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ, അബ്ദുൽ ജബ്ബാർ, വാർഡ് മെംബർമാരായ വി.പി. അഷ്‌റഫ്, സി.എം. ഖാലിദ്, വഹീദ, അബ്ദുൽ മജീദ്, ജസീറ, ജിനു, അർഷദ് അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.